Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Sadya

ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ൽ കേ​ര​ള സ​ദ്യ വി​ള​മ്പും: കെ.​ജ​യ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ൽ കേ​ര​ള സ​ദ്യ വി​ള​മ്പു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. ക​ഴി​ഞ്ഞ ര​ണ്ടു മു​ത​ൽ കേ​ര​ള സ​ദ്യ ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. ചോ​റ്, പ​രി​പ്പ്, സാ​മ്പാ​ർ, അ​വി​യ​ൽ, അ​ച്ചാ​ർ, തോ​ര​ൻ, പ​പ്പ​ടം, പാ​യ​സം എ​ന്നി​ങ്ങ​നെ ചു​രു​ങ്ങി​യ​ത് ഏ​ഴ് വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ​ദ്യ​യാ​യി​രി​ക്കും ന​ൽ​കു​ക. ഒ​രു ദി​വ​സം പു​ലാ​വ് ന​ൽ​കി​യാ​ൽ അ​ടു​ത്ത ദി​വ​സം സ​ദ്യ വി​ള​മ്പും.

ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റെ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ല​വി​ലു​ള്ള ടെ​ൻ​ഡ​റി​നു​ള്ളി​ൽ ത​ന്നെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​ൽ നി​യ​മ​പ്ര​ശ്ന​മി​ല്ലെ​ന്നും ഒ​മ്പ​തു കോ​ടി രൂ​പ അ​ന്ന​ദാ​ന ഫ​ണ്ടി​ലു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Latest News

Corehub Up